Kerala

കേരളത്തിലെ അഞ്ച് നദികൾക്ക് ഓറഞ്ച് അലേർട്ട്

കേരളത്തിലെ അഞ്ച് നദികൾക്ക് ഓറഞ്ച് അലേർട്ട്. മണിമല, കല്ലട, അച്ഛൻ കോവിൽ, കരമന, നെയ്യാർ എന്നി നദികൾക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. നദികളിലെ ജലനിരപ്പ് താഴുന്നുവെന്നും ജല വിഭവ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് അപകടകരമായി തുടർന്ന സാഹചര്യത്തിൽ ഓരോ മൂന്ന് മണിക്കൂറിലും കേന്ദ്ര ജല വിഭവ വകുപ്പ് മഴ വിവരങ്ങൾ സംബന്ധിച്ചുള്ള ബുള്ളറ്റിനുകൾ ഇറക്കും. കഴിഞ്ഞ ദിവസം അച്ഛൻ കോവിൽ ആറിൽ റെഡ് അലേർട്ട് ഉണ്ടായിരുന്നു. എന്നാൽ മഴ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ജലനിരപ്പ് കുറഞ്ഞു വരുന്നെന്നും വരും മണിക്കൂറുകളിൽ കുറയുമെന്നും ജല വിഭവ വകുപ്പ് വ്യക്തമാക്കി. ഈ ബുള്ളറ്റിൻ അനുസരിച്ച് കേരളത്തിലെ അഞ്ച് നദികൾക്കാണ് ഓറഞ്ച് അലേർട്ട് മണിമല, കല്ലട, അച്ഛൻ കോവിൽ, കരമന, നെയ്യാർ എന്നി നദികളിലാണ്.

ഇന്ന് ഉച്ചയോടെ അപകട നിലയ്ക്ക് താഴെ എത്തിയ പമ്പയാറിൽ നിലവിൽ അലേർട്ട് പിൻവലിച്ചു. അഞ്ച് നദികളിൽ അച്ഛൻ കോവിൽ ആറിന് മാത്രമാണ് സാഹചര്യം രൂക്ഷമെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.