എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. അതേസമയം എൻഡോസൾഫാൻ വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്നും സമരത്തെ ഗൌരവത്തോടെ കാണുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Related News
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷാ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകി
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താന ഹൈക്കോടതിയിൽ ഹർജി നൽകി. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹർജിയിൽ പറയുന്നു. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജി ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും. കേസിൽ ഐഷാ […]
4353 പേര്ക്ക് കോവിഡ്; 2205 രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4353 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര് 393, മലപ്പുറം 359, കണ്ണൂര് 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]
രാജ്യത്ത് വീണ്ടും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികൾ; 1,185 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. തുടർച്ചയായ രണ്ടാംദിവസവും രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,42,91,917 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,185 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,74,308 ആയി ഉയർന്നു. നിലവിൽ 15,69,743 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം […]