കടൽക്ഷോഭമുണ്ടായ തീരമേഖലയ്ക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.സി വിഷ്ണുനാഥാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ഭീതിയോടെയാണ് തീരദേശ ജനത താമസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. തിര മേഖലയിൽ ദുരന്തം ദുരിതമായി പെയ്തിറങ്ങുന്നു. ഒമ്പത് തീരദേശ ജില്ലകൾ തകർന്നു. തീരമേഖലയ്ക്ക് 12000 കോടി രൂപ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചത്. 12 രൂപയുടെ പണി പോലും ചെയ്തില്ല. വിവിധ മണ്ഡലങ്ങളിൽ പദ്ധതിയുണ്ട്. അതൊന്നും എവിടേയും എത്തിയില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് ഇടാൻ റോഡ് പണിക്കാരനെയാണ് ഏൽപ്പിച്ചതെന്നും സതീശന് ചൂണ്ടിക്കാട്ടി. എന്നാല്‍ മാറി താമസിക്കാൻ കുറച്ച് പേർ തയ്യാറാവുന്നില്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവമായ വിഷയമാണ് ഉന്നയിക്കപ്പെട്ടത്. സംസ്ഥാനത്തിന് മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല. അഞ്ച് വർഷം കൊണ്ട് കടലാക്രമണവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണും. കേരള കടൽ തീരം പുർണ്ണമായും സംരക്ഷിക്കും. ജിയോ ട്യൂബിന്റെ കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ട്. സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. കെടുകാര്യസ്ഥതയല്ല ശംഖുമുഖത്ത് ഉണ്ടായത്. ഫലപ്രദമായ നടപടി സ്വീകരിക്കും. കേരളത്തിന്റെ സൈന്യമായിട്ടാണ് മത്സ്യത്തൊഴിലാളികളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related News
മുഖ്യമന്ത്രിക്കുള്ള മറുപടി ഇനി രേഖകൾ സംസാരിക്കട്ടെ: വീണ്ടും മറുപടിയുമായി ഉമ്മന്‍ചാണ്ടി
വികസന ചർച്ചയിൽ ഉമ്മൻചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വാക്പോര് തുടരുന്നു. ഉമ്മൻചാണ്ടി ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഉമ്മൻചാണ്ടി ഫേസ്ബുക്കിലൂടെ വികസന പ്രവർത്തനങ്ങളുടെ രേഖകൾ പുറത്തുവിട്ടു. എൽ.ഡി.എഫ്-യു.ഡി.എഫ് സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുള്ള പിണറായി വിജയന്റെ വെല്ലുവിളിയാണ് സംഭവങ്ങളുടെ തുടക്കം. വെല്ലുവിളി ഏറ്റെടുത്ത ഉമ്മൻചാണ്ടി ഇടതുസർക്കാരിന്റെ അവകാശവാദങ്ങൾ കുമിള പോലെ പൊട്ടുന്നതെന്ന് പറഞ്ഞുവെച്ചു. പിന്നാലെ വസ്തുകൾക്ക് നിരക്കാത്ത വാദങ്ങളാണ് മുൻമുഖ്യമന്ത്രിയുടേതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പെന്ഷന് വര്‍ധിപ്പിച്ചതും കുടിശ്ശികയില്ലാതെ വീടുകളിലെത്തിക്കുന്നതും […]
നീലേശ്വരം സ്കൂളിലെ ആൾമാറാട്ടം; പൊലീസിനോട് കോടതി റിപ്പോർട്ട് തേടി
നീലേശ്വരം സ്കൂളിലെ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷാ എഴുതിയ സംഭവത്തിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടി. രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും, ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസലിന്റെയും മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി. മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണിക്കെത്തിയപ്പോൾ പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തുടർന്ന് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഈ മാസം 23 […]
സ്വർണപ്രേമികൾക്ക് സന്തോഷവാർത്ത; സ്വര്‍ണവില വീണ്ടും കുറഞ്ഞു
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 560 രൂപയാണ് സ്വർണത്തിന് കുറഞ്ഞരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 15 രൂപ കുറഞ്ഞു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി 4578 രൂപയാണ്. […]