ശമ്പളക്കരാറുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. ശമ്പള കരാറിന്റെ കരട് അട്ടിമറിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ഡിസംബർ 31 നകം ശമ്പളക്കരാർ ഒപ്പിടുമെന്ന് സർക്കാർ വാക്ക് നൽകിയിരുന്നു. എന്നാൽ അംഗീകരിക്കാത്തതതും തള്ളിക്കളഞ്ഞതുമായ കാര്യങ്ങൾ കരടിൽ ഉൾപ്പെടുത്തി.(kstrc)
കരട് തയാറാക്കിയത് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അംഗീകരിച്ചതിന് വ്യത്യസ്തമായി ഉഭയകക്ഷി ചർച്ചയുടെ മര്യാദ കാണിച്ചില്ല. കരടിലുള്ളത് തൊഴിലാളി വിരുദ്ധ നയങ്ങൾ. പ്രശ്നം ന്യായമായി പരിഹരിക്കണം എന്ന സർക്കാർ തീരുമാനം മാനേജ്മന്റ് അനുവദിക്കുന്നില്ല. ശമ്പള വിതരണം വൈകുന്നത് ഇനി അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. മാനേജ്മന്റ് പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ സമരം ശക്തമാകുമെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.