Kerala

‘സ്പീക്കറെ നീക്കണം’; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

സ്പീക്കറെ നീക്കണമെന്ന് വീണ്ടും പ്രതിപക്ഷം. എം.ഉമ്മർ എം.എൽ.എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തേയും സമാന ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുമെന്നത് ഗൗരവതരമാണെന്നും നിയമസഭയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.

സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍

  • സ്വര്‍ണക്കടത്ത് പ്രതിയുമായി ബന്ധം
  • ഡോളര്‍ കടത്തുകേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് ഗൗരവതരമാണ്.
  • നിയമസഭയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി