പഞ്ചായത്തുകളുടെ ധനവിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരിടത്തും വികസന പദ്ധതികള്‍ തടസപ്പെട്ടിട്ടില്ലെന്നും പദ്ധതി വിഹിതം 20 ശതമാനം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചെന്ന് കാണിച്ച് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മന്ത്രയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തി. മന്ത്രി സഭയെ തെറ്റിദ്ദരിപ്പിക്കുകയാണെന്നും ഫണ്ട് വിഹിതം കൂട്ടിയെന്ന് പറയുന്നത് കളവാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ധനമന്ത്രിയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി.