കോഴിക്കോട്: യുഡിഎഫ് ലോക്‌സഭ സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ വന്ന കോഴ ആരോപണം കെട്ടിച്ചച്ചതെന്ന് ഉമ്മന്‍ ചാണ്ടി. വര്‍ത്ത പുറത്തുവിട്ട ചാനലിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും സംഭവത്തില്‍ പരാതിക്കാരാരും രംഗത്ത് വരാത്തത് സംശയത്തിനിട നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംപിയുമായ എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് അവകാശപ്പെട്ട് ഹിന്ദി ന്യൂസ് ചാനലായ ടിവി 9 ആണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഓപ്പറേഷന്‍ ഭാരത് വര്‍ഷ്’ എന്ന് പേരിട്ട സ്റ്റിംഗ് ഓപ്പറേഷന്റെ ഭാഗമായി ഒളിക്യാമറയുമായെത്തിയ റിപ്പോര്‍ട്ടര്‍മാരോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്നാണ് ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളിലുള്ളത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാനും രാഘവന്‍ ആവശ്യപ്പെടുന്നു.
അതേസമയം ആരോപണം നിഷേധിച്ച എം.കെ രാഘവന്‍ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.