Kerala

കെ.പി.സി.സിയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

കെ.പി.സി.സി.യിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി. നേതൃമാറ്റം വേണമെന്ന ആവശ്യത്തോട് എ.ഐ.സി.സി നേതൃത്വവും അനുകൂലമായി പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ 14 ഡിസിസി നേതൃത്വങ്ങളുമായും സംസാരിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്. ഇങ്ങനെയൊരു പശ്ചാതലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ് .