ഇരിക്കൂറിൽ ഉടൻ പ്രശ്ന പരിഹാരമുണ്ടാകുമെന്ന് ഉമ്മൻചാണ്ടി. കണ്ണൂർ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളുമായും ഇരിക്കൂറിലെ സ്ഥാനാർത്ഥി സജീവ് ജോസഫുമായും കെ സുധാകരനുമായും ഉമ്മൻചാണ്ടി ചർച്ച നടത്തി. നിർണ്ണായക സ്ഥാനങ്ങൾ എ ഗ്രൂപ്പിന് നൽകി പ്രശ്നം പരിഹരിക്കാമെന്ന് ഉമ്മൻചാണ്ടി ഉറപ്പ് നൽകി. കണ്ണൂരിൽ ഇടഞ്ഞ് നിൽക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. സോണി സെബാസ്റ്റ്യൻ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തി. അർഹമായ പരിഗണന ലഭിക്കുമെന്ന് ഉമ്മൻ ചാണ്ടി നേതാക്കൾക്ക് ഉറപ്പ് നൽകി. എ ഗ്രൂപ്പ് നേതാക്കളുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കെ സുധാകരനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തലശേരി ബിഷപ്പ് ഹൗസിൽ വെച്ച് ഇരിക്കൂറിലെ സ്ഥാനാർത്ഥിയായ സജീവ് ജോസഫുമായും ചർച്ച നടത്തി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റടക്കം എ ഗ്രൂപ്പിന് നൽകി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. പ്രതിഷേധക്കാരുടെ വികാരം മനസിലാക്കുന്നുവെന്നും ഉടൻ പ്രശ്ന പരിഹാരമുണ്ടാക്കുമെന്നും ഉമ്മൻചാണ്ടി. നാളെ രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ഉമ്മൻ ചാണ്ടി വിഷയം ചർച്ച ചെയ്യും. അതിന് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നും എ ഗ്രൂപ്പ് നേതാക്കളെ അദ്ദേഹം അറിയിച്ചു. വിമത നീക്കങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഉമ്മൻ ചാണ്ടി മടങ്ങിയത്.
Related News
ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന വാഹനം വാങ്ങിയത് പൊലീസ് ഫണ്ടുപയോഗിച്ചെന്ന് ആരോപണം
ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്ന വാഹനം വാങ്ങിയതും പൊലീസ് ഫണ്ടുപയോഗിച്ചെന്ന് ആരോപണം. ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ജീപ് കോമ്പസ് എന്ന ആഡംബര വാഹനമാണ്. മോട്ടോർ വാഹന രേഖകളിൽ ഇരു വാഹനങ്ങളുടെയും ഉടമ ഡിജിപിയാണ്. സാധാരണ ചീഫ് സെക്രട്ടറിമാർ ഉപയോഗിക്കുന്നത് ടൂറിസം വകുപ്പ് വാങ്ങുന്ന വാഹങ്ങളാണ്.
കോട്ടയത്തേക്ക് പരിഗണിച്ചത് ജോസഫിന്റെ പേര്, പിന്നെ എങ്ങനെ മാറിയെന്നറിയില്ല; മോന്സ് ജോസഫ്
കോട്ടയം സീറ്റിലേക്ക് കേരള കോണ്ഗ്രസിന്റെ പാര്ലമെന്ററി പാര്ട്ടി യോഗം പരിഗണിച്ചത് പി.ജെ ജോസഫിന്റെ പേരായിരുന്നുവെന്ന് മോന്സ് ജോസഫ് എം.എല്.എ. പിന്നീട് എങ്ങനെ ആ പേര് മാറിയെന്ന് അറിയില്ല. ജോസഫിന് സീറ്റ് നിഷേധിച്ചത് പ്രവര്ത്തകര്ക്ക് വേദനയുണ്ടാക്കുന്നുണ്ട്, യു.ഡി.എഫ് നേതാക്കള് ഡല്ഹിയില് നിന്നെത്തിയാല് ചര്ച്ച നടത്തി തീരുമാനം എടുക്കുമെന്നും മോന്സ് അറിയിച്ചു. മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്ത്ഥിയായി കേരള കോണ്ഗ്രസ് ചെയര്മാന് കെ.എം മാണി പ്രഖ്യാപിച്ചത്. ഇതില് ശക്തമായ പ്രതിഷേധമാണ് ഇപ്പോള് ജോസഫ് വിഭാഗം […]
കളമശേരിയിലെ അനധികൃത ദത്ത് വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ഉടൻ ലഭിച്ചേക്കും
കളമശേരിയിലെ അനധികൃത ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് ഉടൻ തന്നെ ലഭിച്ചേക്കും. കുഞ്ഞിനെ സംരക്ഷിക്കാനുള്ള സാമ്പത്തിക ഭദ്രത ഇവർക്കുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദമ്പതികളിൽ നിന്ന് ഉടൻ അപേക്ഷ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്താണ്. പത്തനംതിട്ട സ്വദേശിനിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്തേക്ക് പോയതെന്നാണ് വിവരം. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവ് വിദേശത്താണെന്ന് ബോധ്യപ്പെട്ടത്. […]