India Kerala

ഉപതെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാടില്‍ എൽ.ഡി.എഫ്-യുഡിഎഫ് തർക്കം രൂക്ഷമാകുന്നു

ഉപതെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാടില്‍ എൽ.ഡി.എഫ്-യുഡിഎഫ് തർക്കം രൂക്ഷമാകുന്നു. സാമുദായിക സംഘടനകൾ പരസ്യമായി വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനെതിരെ യു.ഡി.എഫ് രംഗത്തു വന്നു. ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ കമ്മീഷന് പരാതി നൽകാൻ എൽ.ഡി.എഫ് തീരുമാനിച്ചു.

ജാതി-മത സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എൻ.എസ്.എസ് നേതൃത്വം വട്ടിയൂർക്കാവിൽ യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു കമ്മീഷന്‍റെ പ്രതികരണം. എന്നാൽ കമ്മീഷന്‍റെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് യു.ഡി.എഫ് എതിർത്തത്. സമുദായ സംഘടനകളെ നിരോധിക്കിക്കാൻ കമ്മീഷന് അധികാരമില്ലെന്ന് കെ. മുരളീധരനും പറഞ്ഞു. അതേ സമയം യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസ് നേതൃത്വത്തെ കടന്നാക്രമിച്ച് സി.പി.എം ഇന്ന് രംഗത്ത് വന്നു