ടി.പി ചന്ദ്രശേഖരനെ സി.പി.എം ഇപ്പോഴും ഭയക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികളെ സി.ബി.ഐ അന്വേഷണത്തിൽ നിന്ന് രക്ഷിക്കാനാണ് സി.പി.എം ഖജനാവിലെ പണം ഉപയോഗിക്കുന്നത്. വടകര ഓർക്കാട്ടേരിയിലെ ടി.പി സ്മൃതി സംഗമം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
ആർ.എം.പിയുടെ ആസ്ഥാന മന്ദിരമായ ടി.പി ഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ടി.പി സ്മൃതി സംഗമം നടന്നത്. മാർകിസ്റ്റ് പാർട്ടി അധികാരം കിട്ടിയിട്ടും അക്രമ രാഷ്ട്രീയം ഉപേക്ഷിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ടി.പി ചന്ദ്രശേഖരനെ ഇപ്പോഴും ഭയക്കുന്നത് കൊണ്ടാണ് ടി.പി ഭവൻ ഉദ്ഘാടന ചടങ്ങിൽ ഘടകകക്ഷികളെ വിലക്കിയതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ഒന്നരക്കോടി ചെലവിലാണ് ടി.പി ഭവൻ പണികഴിപ്പിച്ചത്.