ലോക നഴ്സ് ദിനത്തിൽ ആശംസയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മഹാമാരിയുടെ ദുരിത കാലത്തും മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുന്നവരാണ് നഴ്സുമാർ എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആശംസകൾ. ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മഹാമാരിയുടെ ദുരിത കാലത്ത്, മനസ്സാന്നിധ്യത്തോടെ സേവനനിരതരാകുകയാണ് നമ്മുടെ നഴ്സുമാർ.. ജീവൻ പണയം വെച്ച് കോവിഡിനെതിരെ ധീരമായി പോരാടുന്ന സഹോദരങ്ങൾക്ക് സ്നേഹാഭിവാദ്യങ്ങൾ…
Related News
യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന്
നിയമസഭ തെരെഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും. ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ പട്ടികയിലുണ്ടാകും. ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് യു.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിഭിന്നമായി കൂടുതൽ തയ്യാറെടുപ്പുകളും പ്രകടനപത്രിക തയ്യാറാക്കാൻ യു.ഡി.എഫ് നടത്തിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ മറികടക്കാൻ ഉതകുന്ന ന്യായ് പദ്ധതി പോലുള്ള വാഗ്ദാനങ്ങൾ പത്രികയിലുണ്ടാകും. സർക്കാരിന്റെ അവസാന ബജറ്റിന് രണ്ടു ദിവസം മുമ്പെ പ്രതിപക്ഷ നേതാവ് ഇതിന്റെ സൂചന നൽകിയിരുന്നു. […]
മരട് പ്രദേശവാസികളുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്
ജനങ്ങളുടെ ആശങ്കയകറ്റാതെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ പരിസരവാസികൾ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരസമിതി അംഗങ്ങളുമായി മന്ത്രി എ.സി മൊയ്തീന് ഇന്ന് ചര്‍ച്ച നടത്തും. ഇൻഷുറൻസിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി ആശങ്ക പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം. മരടിലെ ഫ്ലാറ്റുകൾക്ക് സമീപത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഇപ്പോഴും അവ്യക്തത തുടരുന്നതിൽ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തിൽ തന്നെ അനിശ്ചിതകാല നിരാഹാര സമരം ആരഭിച്ചത്. ഫ്ലാറ്റുകളുടെ ചുമരുകൾ നീക്കി തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിൽ […]
ദേശീയപാത വികസനത്തില്‍ കേരളത്തിന് മുന്‍ഗണന വേണം; നിധിന് ഗഡ്കരിക്ക് കത്തയച്ച് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
കേരളത്തെ ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ കേന്ദ്രം തഴയുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ദേശീയപാത വിഷയത്തില്‍ കേന്ദ്ര മന്ത്രി നിധിന് ഗഡ്കരിക്ക് കത്തയച്ച് അല്‍ഫോന്‍സ് കണ്ണന്താനം. ദേശീയ പാത വികസനത്തിന്റെ കാര്യത്തില്‍ കേരളത്തെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാണ് കണ്ണന്താനം ആവശ്യപ്പെട്ടത്.കത്തയക്കുന്നത് മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലെന്നും അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് ദേശീയപാതാ വികസനത്തെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി […]