സി.പി.എം സമനില തെറ്റിയാണ് സംസാരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ദേശാഭിമാനി എഡിറ്റോറിയലും എ.വിജയരാഘവന്റെ പ്രസ്താവനയും അതാണ് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിച്ചാൽ അതിശക്തമായ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു.
Related News
നെടുമങ്ങാട് ആര്.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്; മാരകായുധങ്ങള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം ആര്.എസ്.എസ് നെടുമങ്ങാട് ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. കത്തിയും ദണ്ഡുകളും അടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷന് നേരെയുള്ള ബോംബേറ് ഉള്‍പ്പെടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കെതിരായ നടപടി ഭാഗമായാണ് റെയ്ഡ്. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് നെടുമങ്ങാടുള്ള ആര്.എസ്.എസിന്റെ ജില്ലാ കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്. സംഘ ശക്തി എന്ന് പേരുള്ള കെട്ടിടം തുറന്ന് പൊലീസ് സംഘം പരിശോധന നടത്തി. ദണ്ഡുകള്, കത്തി, കൊടുവാള് എന്നി കെട്ടിടത്തിനകത്ത് നിന്നും പുറത്തു നിന്നുമായി പൊലീസ് കണ്ടെത്തി. […]
‘തൃക്കാർത്തികയിൽ ദീപ പ്രപഞ്ചമാകാൻ സന്നിധാനം’; ശബരിമലയിൽ വൻ ഭക്തജനതിരക്ക്
ശബരിമലയില്‍ ഇന്നും വന്‍ഭക്തജനത്തിരക്ക്. ഇന്ന് തൃക്കാർത്തികയായതിനാൽ ഓണ്‍ലൈനായി ദർശനത്തിന് ബുക്ക് ചെയ്തത് 68,000 പേരാണ്. ഇന്നലെ ദർശനം നടത്തിയത് 52,400 പേരാണ്. ഇന്ന് കാർത്തിക വിളക്കിനോട് അനുബന്ധിച്ച് തന്ത്രിയും മേൽശാന്തിയും ശ്രീകോവിലിന് സമീപം വിളക്കുകൾ തെളിയിക്കും. വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രവും പൗർണമിയും ഒന്നിച്ചുവരുന്ന ദിനമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്. അന്നേ ദിവസം നാടും നഗരവും കാർത്തിക വിളക്കാൽ പ്രകാശ പൂരിതമാകും. ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും പ്രതീകമായി വൈകുന്നേരം ദീപാരാധന വേളയിലാണ് സന്നിധാനത്ത് കർപ്പൂര ദീപങ്ങൾ തെളിക്കുക.ഗണപതി ഹോമം […]
എഐ ക്യാമറ ഇടപാട്; മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരം; തന്റെ ആരോപണങ്ങൾ 100% ശരിയെന്ന് പൊതുസമൂഹം അംഗീകരിച്ചു; രമേശ് ചെന്നിത്തല
എഐ ക്യാമറ ഇടപാടിലെ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്ന് രമേശ് ചെന്നിത്തല. തന്റെ ആരോപണങ്ങൾ 100% ശരിയെന്ന് പൊതുസമൂഹം അംഗീകരിച്ചു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. […]