കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ജനകീയന്‍ ആരെന്ന ചോദ്യവും തര്‍ക്കവും കോണ്‍ഗ്രസിന്റെ താഴെ തട്ടിലടക്കം സജീവമായി നില്‍ക്കുന്നയൊന്നാണ്. ഉമ്മന്‍ചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രിയങ്കരന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു കൊച്ചിയിലെ കോണ്‍ഗ്രസ് നേതൃസംഗമം.
രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് നേതൃസംഗമം. എ.കെ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം വേദിയിലുണ്ട്. രാഹുല്‍ സംസാരിക്കുന്നതിന് മുന്നോടിയായി ഓരോ നേതാക്കള്‍ സംസാരിച്ചുതുടങ്ങി. നേതാക്കളെ പ്രസംഗവേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ ആവേശം കൊള്ളുന്നുണ്ട്. പക്ഷേ ഉമ്മന്‍ ചാണ്ടി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴേക്കും ആവേശം അല തല്ലി. അതുവരെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കാതെ വേദിയിലുള്ളവരോട് സംസാരിച്ച് കൊണ്ടിരുന്ന രാഹുല്‍ ഗാന്ധിയും ആ ആവേശത്തിനൊപ്പം കൈകൊട്ടി.
പിന്നീട് രാഹുല്‍ ഗാന്ധി സംസാരിക്കാനെഴുന്നേറ്റ് ഓരോ നേതാക്കളുടെ പേര് എടുത്ത് പറയുന്നു. രമേശ് ചെന്നിത്തലയുടെ പേരിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞതോടെ സദസ് ഒന്നടക്കം ആര്‍പ്പ് വിളിച്ചു. കേരളത്തിലെ ഗ്രൂപ്പ് പോരില്‍ അണികള്‍ ആര്‍ക്കൊപ്പമെന്ന് രാഹുലിന് വ്യക്തമായ സൂചന കൂടി നല്‍കുന്നതാണ് പ്രവര്‍ത്തകരുടെ പ്രതികരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നത്.
രാഹുല്‍ സംസാരിക്കുന്നതിന് മുന്നോടിയായി ഓരോ നേതാക്കള്‍ സംസാരിച്ചു തുടങ്ങി. നേതാക്കളെ പ്രസംഗവേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ ആവേശം കൊള്ളുന്നുണ്ട്. പക്ഷേ ഉമ്മന്‍ചാണ്ടി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴേക്കും ആവേശം അല തല്ലി. അതുവരെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കാതെ വേദിയിലുള്ളവരോട് സംസാരിച്ച് കൊണ്ടിരുന്ന രാഹുല്‍ ഗാന്ധിയും ആ ആവേശത്തിനൊപ്പം കൈ കൊട്ടി.
പിന്നീട് രാഹുല്‍ ഗാന്ധി സംസാരിക്കാനെഴുന്നേറ്റ് ഓരോ നേതാക്കളുടെ പേര് എടുത്ത് പറയുന്നു. രമേശ് ചെന്നിത്തലയുടെ പേരിന് ശേഷം ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞതോടെ സദസ് ഒന്നടക്കം ആര്‍പ്പ് വിളിച്ചു. കേരളത്തിലെ ഗ്രൂപ്പ് പോരില്‍ അണികള്‍ ആര്‍ക്കൊപ്പമെന്ന് രാഹുലിന് വ്യക്തമായ സൂചന കൂടി നല്‍കുന്നതാണ് പ്രവര്‍ത്തകരുടെ പ്രതികരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നത്.