ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം തള്ളാതെ ഡൽഹി ചർച്ച. മൂന്ന് സീറ്റുകളിലെ വിജയ സാധ്യത ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വത്തെ അശ്രയിച്ചെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇക്കാര്യം ഉന്നയിച്ച് മത്സരിക്കാൻ സമ്മർദം ചെലുത്തും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിയിൽ ഉണ്ടാകും. ആന്ധ്രയിലുള്ള ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.
Related News
പറുദീസയിലെ കനി ‘ഗാഗ് ഫ്രൂട്ട്’ തിരുവനന്തപുരത്തും
പറുദീസയിലെ കനി എന്നുപേരുള്ള ‘ഗാഗ് ഫ്രൂട്ട്’ തിരുവനന്തപുരത്തും. വീടിന്റെ മട്ടുപ്പാവില്‍ സ്വർഗ്ഗത്തിലെ കനി വിളയിച്ചതിന്റെ സംതൃപ്തിയിലാണ് മാറനല്ലൂർ സ്വദേശി ബിനീപ്കുമാർ. ആദ്യ പരീക്ഷണം വിജയിച്ചതോടെ ഗാഗ് കൃഷി വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ബിനീപ്. യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ഗാഗ് ഫ്രൂട്ട് അടുത്ത കാലത്താണ് കേരളത്തിൽ ചുവടുറപ്പിച്ചു തുടങ്ങിയത്. കാണാന്‍ കുഞ്ഞനെന്ന് തോന്നുമെങ്കിലും ആള് ബഹുകേമനാണ്. കൊക്കോ കായ പോലെ ഉളളില്ക്കാണുന്ന ഭാഗമാണ് കഴിക്കേണ്ടത്. പൾപ്പ് വേർതിരിച്ചെടുത്ത് ജ്യൂസ് ആക്കി കുടിക്കുകയും ചെയ്യാം. സൗന്ദര്യ വർധക വസ്തുക്കൾ, തൊലിക്കു നിറം […]
ഭിന്നശേഷിക്കാർക്ക് ബീച്ചുകളിൽ സഞ്ചരിക്കാനായുള്ള പാതയൊരുക്കി തമിഴ്നാട് സർക്കാർ
ഭിന്നശേഷിക്കാർക്കുവേണ്ടി കടൽത്തീരത്തേക്ക് വഴി ഒരുക്കി സ്റ്റാലിൻ സർക്കാർ. വിദേശ രാജ്യങ്ങളിലുള്ളതുപോലെ ബീച്ചുകളിൽ വീൽച്ചെയറുകൾക്ക് സഞ്ചരിക്കാനായുള്ള പാതയാണ് തമിഴ്നാട് സർക്കാർ സജ്ജമാക്കിയത്. വീട്ടുകാരും കൂട്ടുകാരും ബിച്ചിലേക്ക് കൂട്ടി കൊണ്ടുപോയാലും കടൽത്തിരകളുടെ തൊട്ടടുത്തിരിക്കാനുള്ള ഭാഗ്യം ഭിന്നശേഷിക്കാരിൽ പലർക്കും കിട്ടാറില്ല. എന്നാൽ അത്തരക്കാരുടെയെല്ലാം സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്റ്റാലിന്റെ മകനും എം എൽ എയുമായ ഉദയനിധി സ്റ്റാലിന്റെ മണ്ഡലത്തിലെ ബിച്ചിലാണ് ഇപ്പോൾ ഈ പാത ഒരുക്കിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാണെന്ന കുറിപ്പോടെ മുഖ്യമന്ത്രി തന്നെ ചിത്രങ്ങൾ […]
നെയ്യാറ്റിൻകരയിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണു; നാലുപേർക്ക് പരുക്ക്
നെയ്യാറ്റിൻകര ചെമ്പൂരിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണ് നാല് പേർക്ക് പരുക്കേറ്റു. സതീഷ് കുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ നളിനകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ബഥേൽ എന്ന ഓഡിറ്റോറിയം ആണ് തകർന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.