ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്വിക്ക് കാരണക്കാരന് രാഹുല് ഗാന്ധിയല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ സമയമാണിത്. തെറ്റുകൾ തിരുത്തി കോൺഗ്രസ് മുന്നോട്ട് പോകും. ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് എൽ.ഡി.എഫ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Related News
‘ഈ തെരഞ്ഞെടുപ്പ് ഫലം മുഖത്തേറ്റ അടി’
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്തേറ്റ അടിയാണെന്ന് നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ്. ബംഗളൂരു സെന്ട്രലില് നിന്നും സ്വതന്ത്രസ്ഥാനാര്ഥിയായാണ് പ്രകാശ് രാജ് മത്സരിച്ചിരുന്നത്. തോല്വി ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ‘ഇത് എന്റെ മുഖത്തേറ്റ അടിയാണ്. കൂടുതല് ശകാരങ്ങളും ട്രോളുകളും അപമാനിക്കലുകളുമെല്ലാം വഴിയേ വരും. എങ്കിലും ഞാന് എന്റെ നിലപാടില് ഉറച്ചു നില്ക്കും. മതേതര ഇന്ത്യക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം തുടരും. കഠിനമായ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് അറിയാം. ഈ യാത്രയില് എനിക്ക് പിന്തുണയായി ഒപ്പം നിന്നവര്ക്ക് […]
ലോക്സഭ സ്പീക്കര് തെരഞ്ഞെടുപ്പ് ഇന്ന്
17ാമത് ലോക്സഭയിലേക്കുള്ള സ്പീക്കര് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്.ഡി.എ ഘടകകക്ഷികള് ഉള്പ്പടെ 10 പാര്ട്ടികള് ബിര്ളയുടെ സ്ഥാനാര്ഥിത്വം അംഗീകരിച്ചു .ഡെപ്യൂട്ടി സ്പീക്കര് സ്ഥാനം സഖ്യകക്ഷികള്ക്കു ബി.ജെ.പി വിട്ടു നല്കും. പാര്ലമെന്റിന്റെ എസ്റ്റിമേറ്റ്, പരാതി കമ്മിറ്റികളില് കഴിഞ്ഞ തവണ ഓം ബിര്ള അംഗമായിരുന്നു.
നിപ; രോഗലക്ഷണം കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം
കോഴിക്കോട് നിപ രോഗലക്ഷണങ്ങള് കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം. പൂനെ വൈറോളജി ലാബിലേക്ക് അയച്ചവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. രാവിലെ എട്ട് മണിക്ക് മാധ്യമങ്ങളെ കാണുന്ന ആരോഗ്യമന്ത്രി വീണാ ജോര്ജ് റിസള്ട്ട് പുറത്തുവിടും. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്ക്കപ്പട്ടികയില് 251 പേരാണുള്ളത്. ഇതില് 32 പേരാണ് ഹൈ റിസ്ക്ക് ലിസ്റ്റിലുള്ളത്. ഇവര് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ഐസൊലേഷനിലാണ്. പതിനൊന്ന് പേര്ക്ക് രോഗലക്ഷണങ്ങള് ഉണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ചാത്തമംഗലം […]