വളാഞ്ചേരി പീഡനക്കേസിലെ പ്രതി ഷംസുദ്ദീനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 16കാരിയെ പീഡിപ്പിച്ച കേസില് ഒളിവിലാണ് എല്.ഡി.എഫ് കൌണ്സിലറായ ഷംസുദ്ദീന്. ഇയാള് വിദേശത്തേക്ക് കടന്നതായാണ് സൂചന.
Related News
കേരളമടക്കം 10 സംസ്ഥാനങ്ങളില് ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം
കേരളമടക്കം 10 സംസ്ഥാനങ്ങളില് ഐ.എസ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്. ദക്ഷിണേന്ത്യയില് ഐ.എസ് ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം രാജ്യസഭയില് പറഞ്ഞു. ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധ എഴുതി നല്കിയ ചോദ്യങ്ങളില് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി പറയുകയായിരുന്നു. ദക്ഷിണേന്ത്യയില് ഐ.എസുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് നടന്നിട്ടുണ്ടോ ഉണ്ടെങ്കില് വിവരം പങ്കുവെക്കുക, ഏറ്റവും സ്വാധീനമുള്ള ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള് ഏതൊക്കെയാണ്?, ഇവര്ക്ക് വിദേശത്ത് നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടോ എന്നീ മൂന്ന് ചോദ്യങ്ങള്ക്ക് മറുപടി പറയുകയായിരുന്നു ആഭ്യന്തര മന്ത്രാലയം. […]
കത്ത് വിവാദം: കോണ്ഗ്രസില് വാക്പോര് രൂക്ഷം
കത്തെഴുതിയ നേതാക്കള്ക്കെതിരെ വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള നേതാക്കളും ദിഗ്വിജയ് സിങിനെ പോലുള്ള മുതിർന്ന നേതാക്കളും എത്തിയതോടെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. കോണ്ഗ്രസിലെ കത്ത് വിവാദത്തില് വാക്പോര് രൂക്ഷമാകുന്നു. കത്തെഴുതിയ നേതാക്കള്ക്കെതിരെ വിവിധ സംസ്ഥാനങ്ങളില് നിന്നുള്ള നേതാക്കളും ദിഗ്വിജയ് സിങിനെ പോലുള്ള മുതിർന്ന നേതാക്കളും എത്തിയതോടെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പ്രശ്നങ്ങള് പരിഹരിച്ച് ഒന്നിച്ചുള്ള പോക്ക് പാർട്ടിക്ക് ദുഷ്കരമാകും. കത്ത് ചർച്ചയായ പ്രവർത്തക സമിതി യോഗം കഴിഞ്ഞ് ഒരാഴ്ച പിന്നിടുകയാണ്. ആറ് മാസത്തിനകം പുതിയ അധ്യക്ഷനെ […]
സമയം ഇന്നു തീരും; മാപ്പു പറയാനില്ലെന്ന് പ്രശാന്ത് ഭൂഷണ് സുപ്രീം കോടതിയില്
ജഡ്ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത് കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില് ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. ആ ട്വീറ്റുകള് ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില് പറയുന്ന കാര്യങ്ങളില് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ് കോടതിയെ അറിയിച്ചു. ആത്മര്ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില് ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില് നല്കിയ പ്രസ്താവനയില് പ്രശാന്ത് ഭൂഷണ് വ്യക്തമാക്കി. […]