Kerala

കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദ​ഗ്ധർ മാത്രം; മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ വിദ​ഗദ്ധരെ മാത്രം ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി വിദ​ഗ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിക്കാനുള്ള ​ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ അം​ഗീകരിക്കുകയായിരുന്നു.

കെഎസ്ആർടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീൽ ഖന്ന റിപ്പോർട്ടിൽ, മേഖലയിൽ വൈദ​ഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർ‌ശ ചെയ്തിരുന്നു. ഏഴ് ഔദ്യോ​ഗിക അം​ഗങ്ങളും എട്ട് അനൗദ്യോ​ഗിക അം​ഗങ്ങളും ഉൾപ്പെടെ പതിനഞ്ച് അം​ഗങ്ങളുള്ള ബോർഡാണ് നിലവിൽ ഉണ്ടായിരുന്നത്.

ഡയറക്ടർ ബോർഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആർടിസി നിയമാവലി പ്രകാരം ഏഴ് ഔദ്യോ​ഗിക അം​ഗങ്ങളും രണ്ട് അനൗദ്യോ​ഗിക അം​ഗങ്ങളെയും മാത്രം ഉൾപ്പെടുത്താൻ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോ​ഗിക അം​ഗങ്ങളെ ഉൾപ്പെടുത്തിയിരുന്നത്.

സർക്കാരിൽ നിന്നും ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ കെഎസ്ആർടിസി, ഫിനാൻസ് വകുപ്പ് സെക്രട്ടറി / നോമിനി, ട്രാൻസ്പോർട്ട് ഡിപ്പാർട്ടമോന്റ് സെക്രട്ടറി/ നോമിനി, ട്രാൻസ്പോർട്ട് കമ്മീഷണർ, നാറ്റ്പാക് ഡയറക്ടർ എന്നിവരും, കേന്ദ്ര സർക്കാരിൽ നിന്നും ​ഗതാ​ഗത ഹൈവേ മന്ത്രാലയം, റെയിൽവെ ബോർഡ് എന്നിവയിലെ പ്രതിനിധികളുമാണ് പുതിയ ഡയറക്ടർ ബോർഡിൽ ഉള്ളത്.