ജല നിരപ്പുയരാതെ ഇടുക്കി അണക്കെട്ട്. 2343 അടി വെള്ളം മാത്രമാണ് അണക്കെട്ടിൽ ഉള്ളത്. സംഭരണശേഷിയുടെ 40% മാത്രമാണ് ഇത്. കഴിഞ്ഞവർഷം ഇതേസമയം 2386 അടി വെള്ളം അണക്കെട്ടിൽ ഉണ്ടായിരുന്നു. ജല നിരപ്പ് ഉയരാത്തതിൽ കെഎസ്ഇബിക്ക് ആശങ്കയുണ്ട്. ( only 40% water in idukki dam )
839 മീറ്റർ ഉയരമുള്ള കുറവൻമലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ, പെരിയാറിനു കുറുകെയാണ് ഇടുക്കി അണക്കെട്ടു നിർമ്മിച്ചിരിക്കുന്നത്. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. പരമാവധി സംഭരണശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടിഎംസിവരെയാണ് സംഭരിക്കാറുള്ളത്.