കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ അ്യധ്യായന നഷ്ടം നികത്താന്‍ ഓണ്‍ലൈന്‍ ക്ലാസുമായി സ്കൂളുകള്‍. പഠിപ്പിക്കുന്നതും പരീക്ഷക്കിരുത്തുന്നതും ഉത്തരക്കടലാസ് നോക്കുന്നതുമെല്ലാം മിക്ക സ്കൂളുകളും പ്രത്യേക ഡിജിറ്റല്‍ ചാനലുകളിലേക്ക് മാറ്റി. സ്മാര്‍ട്ട്ഫോണുകളും, ലാപ്പ്ടോപ്പുകളും ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളിരിക്കുന്നത്.
സ്കൂള്‍ പൂട്ടിയെങ്കിലും കൂട്ടുകൂടാനോ കളിക്കാനോ കറങ്ങി നടക്കാനോ പറ്റാത്ത അവസ്ഥിയിലായിരുന്നു കുട്ടികള്‍. കുട്ടികളില്ലെങ്കിലും അധ്യാപകര്‍ക്ക് സ്കൂളില്‍ വരുകയും ചെയ്യണം. രണ്ട് കൂട്ടരുടേയും വെറുതെയിരിപ്പ് മാറ്റാനാണ് കോഴിക്കോട്ടെ ദയാപുരം സ്കൂള്‍ ഓണ്‍ലൈന്‍ ക്ലാസെന്ന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്.
പ്രത്യേക ലോഗിന്‍ ഐഡി നല്‍കി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ക്ലാസില്‍ ജോയിന്‍ ചെയ്യാം. പരീക്ഷ നടന്നിരുന്നങ്കില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെക്കൊണ്ട് ഉത്തരമെഴുതിപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്.
ഇന്‍റര്‍നെറ്റ് സൌകര്യമില്ലാത്ത കുട്ടികളുടെ വീട്ടില്‍ പേപ്പുറുകള്‍ എത്തിച്ച് കൊടുത്ത് അവരേയും പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്. പത്താം ക്ലാസിലേയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ വീഡിയോയില്‍ ചിത്രീകരിച്ച് നല്‍കാനുള്ള ശ്രമവും തുടങ്ങി.