ഉള്ളി വില വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉള്ളി പൂഴ്ത്തിവെക്കലും വർധിക്കുന്നു. കൃഷിയിടത്തിൽ തന്നെ ഉള്ളി സംഭരിച്ച് വില വർധിക്കുന്നതിനനുസരിച്ച് വിൽപ്പന നടത്തുകയാണ് ചെയുന്നത്.
തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.മഴക്കാലത്ത് ഈർപ്പം കളയാൻ ഉപയോഗിക്കുന്നതിനാണ് ഈ രീതിയിൽ ഉള്ളി സൂക്ഷിക്കുന്നത്. സവോളയുടെ വിളവെടുപ്പ് കഴിഞ്ഞെങ്കിലും പല സ്ഥലത്തും ഉള്ളി മാർക്കറ്റിലേക്ക് എത്തിക്കുന്നില്ല. കൂടുതൽ വില കിട്ടുന്നതിനായി ഉള്ളി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അധികകാലം കേടുവരാതെ ഉള്ളി സൂക്ഷിക്കാനാകും എന്നതിന്നലാണ് ഈ രീതി അവലംബിക്കുന്നത്. ഉള്ളി പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ വിൽക്കുന്നുണ്ടോ എന്നറിയാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.