അനിയന്ത്രിതമായി ഉയരുന്ന സവാളയുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. നാഫെഡ് 40 ടണ്‍ സവാള നാസിക്കില്‍ നിന്ന് എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സപ്ലൈകോ വഴി കിലോക്ക് 45 രൂപക്ക് സവാള വില്‍ക്കാനും തീരുമാനിച്ചു.
Related News
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം; തൽസ്ഥിതി അറിയിക്കാൻ നിർദേശിച്ച് സുപ്രിംകോടതി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ നടപടികളുടെ തൽസ്ഥിതി അറിയിക്കാൻ സുപ്രിംകോടതിയുടെ നിർദേശം. തിങ്കളാഴ്ചയോടെ വിവരങ്ങൾ കൈമാറണമെന്ന് സോളിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങൾ ആവശ്യപ്പെട്ടത്. കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്കാന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രിംകോടതി അംഗീകരിച്ചിരുന്നു. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം […]
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ: കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു മാറ്റണമെന്ന ഉത്തരവിന്മേല് കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്കിയ റിട്ട് ഹര്‍ജികള്‍ തള്ളികൊണ്ടാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തുടര്‍ന്നാല്‍ അഭിഭാഷകര്‍ നടപടി നേരിടേണ്ടിവരും എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ലാറ്റുടമകള്‍ നല്കിയ റിട്ട് […]
കടുത്തുരുത്തി എം.എൽ.എ. മോൻസ് ജോസഫിൻ്റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണത്തട്ടിപ്പിന് ശ്രമം
എം.എൽ.എ.യുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫിൻ്റെ പേരിലാണ് വ്യാജ അക്കൗണ്ട്. പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ. അറിയിച്ചു. പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.