ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കന്യാകുമാരി മാർത്താണ്ഡത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. ആലംകുളം സ്വദേശ്യായ രാധാകൃഷ്ണനാണ് കുത്തേറ്റ് മരിച്ചത്. തെങ്കാശി സ്വദേശ്യായ ഗണേശനാണ് രാധാകൃഷ്ണനെ കുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഗണേശനെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി.
Related News
കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് ബെന്യാമിന്
സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ അപലപനീയമെന്ന് ബെന്യാമിൻ. കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്നും ബെന്യാമിൻ ചോദിച്ചു. സിസ്റ്റർ ലൂസി കളപ്പുരയുടെ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത് എന്ന് ബെന്യാമിൻ പറഞ്ഞു. വിമർശനം മൂലം കത്തോലിക്കാ സഭ തന്നെ നിരോധിച്ചിരിക്കുകയാണ്. സമൂഹത്തിൽ എല്ലായിടത്തും ജീർണ്ണത ബാധിച്ചത് പോലെ സഭയിലും ബാധിച്ചു വെന്നും തെറ്റുണ്ട് എന്ന ബോധ്യം ഉള്ളതിനാലാണ് സഭ […]
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം തുടരുന്നു
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം തുടരുന്നു. തീരശോഷണവും പുനരധിവാസ പ്രശ്നങ്ങളും ഉയര്‍ത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. പൂവാര്‍, പുതിയതുറ ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കും. 31ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ […]
കേരളത്തില്‍ ഇന്നും സ്വര്‍ണവില കൂടി; പുതിയ നിരക്കുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. കേരളത്തില്‍ ഇന്നലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5695 രൂപയും പവന് 45560 രൂപയുമായിരുന്നത് ഇന്ന് ഗ്രാമിന് 5728 രൂപയും പവന് 45824 രൂപയുമായി. ഗ്രാമിന് 33 രൂപയും പവന് 264 രൂപയുമാണ് പുതുതായി വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഗ്രാമിന് ഇന്നലെ 4922 രൂപയും പവന് 39,376 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 29 രൂപയും പവന് 232 രൂപയും വര്‍ധിച്ച് 4951 രൂപയും പവന് 39,608 രൂപയുമായി. കേരളത്തില്‍ 22 […]