കെ.പി റോഡിൽ പത്തനംതിട്ട മാരൂരിനും ചാങ്കൂരിനും ഇടയിൽ ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. കൊട്ടാരക്കര പ്ലാപ്പള്ളി സദേശി രജിത് ആണ് മരിച്ചത്. ഇളമണ്ണൂർ സ്വദേശി അഖിലിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30തോടെയാണ് അപകടം നടന്നത്.
Related News
ബാബരി ദിനത്തിൽ ശബരിമലയിൽ കർശന സുരക്ഷ
ബാബരി മസ്ജിദ് വിധിക്ക് ശേഷമുള്ള ആദ്യ ഡിസംബർ ആറിന് ശബരിമലയിൽ കർശന സുരക്ഷ ഏർപ്പെടുത്തും. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷ ഏർപ്പെടുത്തുക. ബാബരി ദിനത്തിന്റെ ഭാഗമായി ഇന്നും നാളെയും ശബരിമലയിൽ സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. സന്നിധാനത്ത് മാത്രം ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസ്കാർക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിക്കും. പമ്പയില് കർശന പരിശോധനകൾക്ക് ശേഷമേ തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുകയുള്ളു. ട്രാക്ടറിലും തല […]
കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 1850 പേരെ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാർ നീക്കം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി. സ്ഥിരപ്പെടുത്തണമെന്ന കേരള ബാങ്ക് സിഇഒയുടെ ശിപാർശ സഹകരണ വകുപ്പ് സെക്രട്ടറി മടക്കിയിരുന്നു.
തിരുവനന്തപുരത്ത് രോഗവ്യാപനത്തിന് കുറവില്ല; കാസര്കോടും രോഗികള് കൂടുന്നു
സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ വലിയ കോവിഡ് ക്ലസ്റ്ററുകളിൽ രോഗവ്യാപനത്തിന് കുറവില്ല. സമൂഹ വ്യാപനം നടന്ന പൂന്തുറയിൽ ഇന്നലെയും 31 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5 വലിയ ക്ലസ്റ്ററുകൾ ജില്ലയില് ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 6 പൊലീസുകാർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. കോർപറേഷൻ മേയറും സ്വയം നിരീക്ഷണത്തിലാണ്. രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില് കാസര്കോട് ജില്ലയില് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ […]