India Kerala

കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇനി നാല്പത് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിച്ച് തെരച്ചില്‍ നടത്തുകയാണ്.

വയനാട് ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ ഇന്ന് തെരച്ചില്‍ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം മഴ തുടര്‍ന്നതും മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. അതേസമയം കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ദിവസം ആരെയും കണ്ടെത്താനായിരുന്നില്ല.