തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി കടലിൽ അപകടം. ഒരാൾ മരിച്ചു. തുമ്പയിലെ കടലിൽ വീണ് മരിച്ചത് ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ(38)യാണ്. ഫ്രാങ്കോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ച്‌തെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു അപകടം.
പുത്തൻ തോപ്പ് സ്വദേശി ശ്രേയസ് (16) കണിയാപുരം സ്വദേശി സാജിദ് (19) സാജൻ ആന്റണി (34) എന്നിവരെയാണ് കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും.