കോട്ടയം : കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസിലാണ് കവർച്ചയുണ്ടായത്. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. സ്ഥാപനത്തിനു ചുറ്റും സോപ്പുപൊടി വിതറിയ നിലയിലാണ് .പൊലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു.
Related News
പാല ഉപതെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസിലെ തര്‍ക്കം മുറുകുന്നു
പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളകോണ്‍ഗ്രസിലെ തര്‍ക്കവും മുറുകുന്നു. പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശങ്കയില്ലെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ പറഞ്ഞു. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെ ആണെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കി. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക താന്‍ തന്നെയാണെന്ന നിലപാടിലാണ് പി.ജെ ജോസഫ് ഉള്ളത്. തിരുവനന്തപുരത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിലും ഇത് തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. ഇന്നാണ് യുഡിഎഫ് യോഗം. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് എടുക്കുന്ന നിലപാട് […]
നേത്രാവതി എക്സ്പ്രസിൽ തീപിടിത്തം
നേത്രാവതി എക്സ്പ്രസിൽ തീപിടിത്തം. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്സ്പ്രസിൻ്റെ പാൻട്രി കാറിനടിയിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്റ്റേഷനിൽ എത്തിയ ട്രെയിനിനടിയിൽ തീയും പുകയും കണ്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. എക്സ്പ്രസിൻ്റെ മധ്യഭാഗത്ത് പാൻട്രി കാറിൻ്റെ വീൽഭാഗത്താണ് തീ കണ്ടത്. ബ്രേക്കുരഞ്ഞ് തീ പടർന്നതെന്ന് സംശയിക്കുന്നു. കൂടുതൽ പരിശോധനക്കായി ട്രെയിൻ ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്.
നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി; ഇന്ന് ഉച്ചയ്ക്ക് ഹർജി പരിഗണിക്കും
യുവനടിയെ സംവിധായകൻ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ കേസിൽ നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകൻ മുഖേനെ ഹൈക്കോടതിക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്. നടിയുടേത് ബ്ലാക്ക്മൈലിംഗ് തന്ത്രങ്ങളാണെന്നാണ് വിജയ് ബാബുവിന്റെ വാദം. 2018 മുതൽ പരാതിക്കാരിയെ തനിക്ക് നേരിട്ടറിയാം. ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. നടി പല തവണ പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയിലെ അവസരത്തിന് വേണ്ടി […]