ഓണക്കൊലുസ്സ് എന്ന സംഗീത ആൽബം 28 k വ്യൂസ് പിന്നിട്ട് കൊണ്ട് യൂറ്റ്യൂബിൽ ജൈത്രയാത്ര തുടരുമ്പോൾ ഈ സംഗീത ശിൽപത്തെ ഏറ്റെടുത്ത മലയാളി മനസിന് ആൽഫിൻ ,ജൂബിൻ കൂട്ടുകെട്ടിന്റെ ഹൃദയംനിറഞ്ഞ നന്ദി.
ഏതു പ്രതിസന്ധിക്കിടയിലും ഓണത്തിന്റെ സംഗീതം നിലയ്ക്കില്ല. അത് ഒരു പെരുമഴ പോലെ മലയാളത്തിന്റെ മണ്ണില്‍ പെയ്തിറങ്ങും. കാരണം ഓണമെന്ന് പറയുമ്പോള്‍ തന്നെ സഗീതമില്ലാതെ ആലോചിക്കാന്‍ മലയാളിക്ക് ആവില്ല….അതിലൊന്നാണ് സ്വിറ്റസർലണ്ടിലെ ജൂബിൻ ആൽഫിൻ സൗഹൃദത്തിൽ വിരിഞ്ഞ ഓണക്കോലുസെന്ന തങ്കക്കൊലുസ് ..
കോവിഡ് പ്രതിസന്ധിക്കിടയിലും ഓണം ആഘോഷമാക്കാന്‍ ഈ വർഷവും നിരവധി ഓണപ്പാട്ടുകള്‍ എത്തിയിരുന്നു . ഗൃഹാതുരത്വം നിറച്ച് മലയാളിയുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന ഒരുപിടി ഗാനങ്ങളുണ്ട് ഉത്സവഗാനങ്ങളെന്ന പേരിൽ പുറത്തിറങ്ങിയ ഓണപ്പാട്ടുകളുടെ പട്ടികയില്‍… പൂവിളിയും, വള്ളംകളിയും, മഹാബലി സങ്കല്‍പവും, തുമ്പയും, തുമ്പിയുമുള്‍പ്പെടെയുള്ള ഓണബിംബങ്ങള്‍ ഒന്നൊന്നായി ആവിഷ്കരിച്ചിരിക്കുന്നു …
അതിൽ നിന്നും ഏറെ വ്യത്യസ്തയോടെ സൗഹൃദത്തിൻ്റെ മൂശയിൽ വാർത്തെടുത്ത സംഗീതവും രചനയും സമന്വയിപ്പിച്ച് സ്വിറ്റ്സർലണ്ടിൻ്റെ പ്രക്രതി ഭംഗിയിലക്ക് ക്യാമറക്കണ്ണുകൾ തിരിച്ച് വച്ച് കൊണ്ട് വ്യത്യസ്തതയുടെ വഴിയേ സഞ്ചരിച്ചപ്പോൾ മലയാളിയുടെ ഗൃഹാതുര സ്വപ്നങ്ങൾക്ക് മേൽ ആസ്വാദനത്തിൻ്റെ കൊലുസ്സണിയിച്ച് കൊണ്ട് ജുവൽ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കി മ്യൂസിക്ക് 247 റിലീസിനെത്തിച്ച ഓണക്കൊലുസ്സ് എന്ന സംഗീത ആൽബം യൂട്യൂബിൽ ഈ വർഷം ഇറങ്ങിയ ഓണപ്പാട്ടുകളിൽ അഞ്ചിലൊന്നിൽ സ്ഥാനം പിടിച്ചു പത്തു ദിവസംകൊണ്ടു ഇരുപത്തിയെണ്ണായിരത്തിൽ പരം കാഴ്ചക്കാരുമായി മുന്നേറുകയാണ് …
ഈ ഓണനാളിൽ അതിഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ സോങ് ഇതിനോടകം തന്നെ ലോകത്തിന്റെ എല്ലാ കോണിലും എത്തിയിട്ടുണ്ട്. ജൂബിന്റെ രചനയിൽ ആൽഫിൻ സംഗീതവും സംവിധാനവും ചെയ്ത ഈ സോങ് തികച്ചും വ്യത്യസ്തമായ ഒരു വിഷ്വൽ ട്രീറ്റും അതിഭീകരമായ ഫീലുമാണ് പ്രേക്ഷകരിലേക്ക് പകരുന്നത്.
കൂടുതൽ വായിക്കുവാൻ – https://malayalees.ch/pravasi/onakkolusonamsongrelease/
