മഹാമാരിയുടെ ദുരിതവും വിഹ്വലതകളും വിട്ടുമാറിയിട്ടില്ലെങ്കിൽ പോലും ഓണമെന്ന മലയാളിയുടെ മധുരോദാരമായവികാരം പൊന്നിൻ ചിങ്ങത്തിൻ്റെ വരവോടെ അവനെ ഇറുകെപുണർന്നു തുടങ്ങുകയാണ്.
വർത്തമാനകാലം എത്ര കലുഷിതമായാലും അങ്ങു ദൂരെത്തെളിയുന്ന ഒരു പ്രകാശസ്പുരണമാണ് നമുക്ക് ഓണം.നിയന്ത്രണങ്ങളോടെയെങ്കിലും ഓണം ആഘോഷിക്കാൻ മലയാളികൾ ശ്രമിക്കുമ്പോൾ ‘ഓണക്കൊലുസ് ’ എന്ന പേരിൽ മനോഹരമായ വീഡിയോ ആൽബം സോങ്ങ് പുറത്തിറക്കി പുതുമകൾ തീർക്കുകയാണ് സൂറിച് നിവാസികളായ ആൽഫിനും ജൂബിനും . ’മ്യൂസിക് 247 ’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ആൽബം വീഡിയോ സോങ് ഇന്നലെ റിലീസ് ചെയ്തത് .
ഒരു ഗാനത്തിന്റെ ആത്മാവ് എന്ന് പറയുന്നത് അതിന്റെ വരികളിലെ ലാളിത്യമാണ് . ആസ്വാദകമനസ്സിന് അനുഭൂതിയായി “ഇള വെയിൽ തളിരാമ്പലിൻ ” എന്ന് ആരംഭിക്കുന്ന ഈ ഗാനത്തിന് മനോഹരമായ വരികൾ കുറിച്ചത് സൂറിച്ചിലെ ജൂബിൻ ജോസഫ് ആണ് .. സംഗീത ശിൽപ്പത്തിന്റെ ആശയവും ,സംവിധാനവും ,ഗാനത്തിന് സംഗീതവും നൽകി സ്വിറ്റസർലണ്ടിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത് ഈ സംഗീത ദൃശ്യവിരുന്നൊരുക്കിയത് സൂറിച്ചിലെ തന്നെ ആൽഫിൻ സെബാൻ ആണ് .ആദ്യമായി ഒരു ഗാനത്തിന് സംഗീതം നൽകി ആൽഫിൻ ഈ ഗാനത്തിലൂടെ തെളിവാർന്ന ഒരു സംഗീത സംവിധായകനുംകൂടി ആയിരിക്കുകയാണ് .
മന്ദാരപ്പൂക്കളം തുമ്പയും മുക്കുറ്റിയും തേടിയലഞ്ഞ, പൂപ്പൊലിപ്പാട്ടിനായ് കാതോർത്തിരുന്ന ഗതകാല സ്മരണകൾ മനസ്സിൽ പൂക്കളം തീർക്കുമ്പോൾ ആകുലതകളുടെ നടുവിലും പ്രവാസി അവൻ്റെ പരിമിതമായ ചുറ്റുപാടുകളിൽ ഓണമാഘോഷിക്കുകയാണ്. ഓണപ്പുടവയും പൂക്കൂടയും അന്യമാകുമ്പോഴും
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആ പഴയ ഓർമ്മകളിലേക്ക് മനസ്സ് നഷ്ട പ്രയാണം ചെയ്യുമ്പോൾ ഗൃഹാതുരത്വത്തിന്റെ നറു പുക്കളങ്ങൾ പ്രവാസി മനസ്സുകളിൽ വിടരുന്നത് അതിമനോഹരമായിത്തന്നെ അനുഭവഭേദ്യമാക്കി മാറ്റുകയാണ് സ്വിറ്റ്സർലണ്ടിലെ കലാ സ്നേഹികളായ ഈ ചെറുപ്പക്കാർ.
ഓണമെന്ന വികാരം സ്വിസ്സിലെ പ്രവാസികളുടെ കൌമാരക്കാരായ മക്കളിൽ പോലും സൃഷ്ടിക്കുന്ന സന്തോഷാധിക്യം ഇത്രയും മനോഹരമായി വരച്ചുകാണിക്കപ്പെട്ടിട്ടില്ല.പുതുതലമുറയിലെ രണ്ടു കുട്ടികളുടെ ഓണത്തിനോടുള്ള താൽപ്പര്യവും ,കുട്ടികളിൽ ഒരാൾ സ്വപ്നങ്ങളിലൂടെ കാണുന്ന ഓണ ഐതിഹ്യങ്ങളും ,ചെണ്ടമേളങ്ങളും,തിരുവാതിരകളിയും , ഓണക്കളികളുമാണ് ഇതിവൃത്തം .സ്വപ്നങ്ങളെ യാഥാർഥ്യമാക്കി മാവേലിത്തമ്പുരാൻ കുട്ടികൾക്കായി നൽകുന്ന സമ്മാനത്തോടെ ദൃശ്യവിരുന്നു പൂര്ണ്ണമാകുന്നു .
കൗമാര കഥാപാത്രങ്ങളായി വേഷമിട്ട അൽസോനാ തെനംകുഴിയിലും ,മാഗ്ലെനാ ജൂബിനും പുതുമുഖ കഥാപാത്രങ്ങളുടെ യാതൊരു ചഞ്ചലപ്പുമില്ലാതെ അസാമാന്യ അഭിനവപാടവത്തോടെയാണ് ക്യാമറയെ അഭിമുകീകരിച്ചതെന്നു പറയാം .ഓരോ ഷോട്ടിലും ആശയത്തോടും ,ഗാനത്തിലെ വരികളും പൂർണ്ണമായി ഉൾകൊണ്ടുകൊണ്ടാണ് അൽസോനയും ,മാഗ്ലെനായും ഈ വേഷമണിഞ്ഞത് . അസാമാന്യ . ഗ്രഹാതുരത്വ നോവുകൾക്കപ്പുറം പുതു തലമുറയുടെ അപരിചിതത്വത്തിന്റെയും ആകാംഷയുടെയും കാണപ്പുറങ്ങൾ പശ്ചാത്യതയുടെ പശ്ചാതലത്തിൽ ലയിപ്പിച്ച ദൃശ്യവിരുന്നാണ് ഓണക്കൊലുസ് .
ഹൃദയസ്പർശിയായ സംഗീതത്തിൽ വൈക്കം വിജയലക്ഷമി എന്ന അനുഗ്രഹീത ഗായികയുടെ ശബ്ദത്തിൻ്റെ പശ്ചാത്തലത്തിൽ മനം മയക്കുന്ന പ്രകൃതിയുടെ സുന്ദരമായ ചിത്രീകരണം നമ്മെ ഒരു മാസ്മരിക ലോകത്തിലേക്ക് നയിക്കുകയാണ്.ജൂവൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ സംഗീത വിരുന്നിൽ സ്വിറ്റസർലണ്ടിലെ നിരവധി കലാപ്രതിഭകൾ അണിചേരുകയുണ്ടായി .
സന്തോഷവും സമൃദ്ധിയും നിറഞ്ഞ പോന്നോണം മനസ്സിൻ്റെ മുറ്റങ്ങളിൽ പൂക്കളം തീർക്കുമ്പോൾ പ്രവാസ ഭൂമിയിലേക്ക് പറിച്ചുനടപ്പെട്ട ഓണം ഇതിലും മനോഹരമായി എങ്ങിനെയാണ് വരച്ചുകാണിക്കാൻ കഴിയുക.
ഓണക്കൊലുസ് എല്ലാ അർത്ഥത്തിലും സ്വർണ്ണക്കൊലുസ്സയി ഒരു ഓണസദ്യ തന്നെയാണ് മലയാളിക്ക് സമ്മാനിച്ചത് .പിന്നണിയിൽ പ്രവർത്തിച്ചവരെല്ലാം മുക്തകണ്ഠമായ പ്രശംസകൾ അർഹിക്കുന്നു.
Vocals performed by : Vaikom Vijayalakshmi Music, Cinematography & Direction : Alphin T Seban Lyrics & Art : Jubin Joseph
Music Arranged by : Dennis Jose Guitar & Bass Arranged by : Ramesh Vasudev Flute performed by : Rajesh Cherthala Sound Mix & Master : Shiju Edayatheril Recorded @ Audiogene
Actors – Alsona Thenamkuzhiyil,Maglena Jubin.
Co Acters – Sara Manjaly,Anna Manjaly,Bindhu Manjaly,Tilja jense,Mercy Veliyan,Pauli Adasseril,Jubi Alanikal
Melinda,Leona,Elisa,Amra,Saji Narakathinkal,Alphons Thenamkuzhiyil,Jo pathuparayil,Lijimon Manayil,Vishal illikattil,Jeljo Cherukattu,Tobias Sasthamkunnel,Biju Luka Kadappur.