സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം.
Related News
സ്വര്ണക്കടത്ത് കേസിലെ അന്വേഷണം സര്ക്കാര് പരിപാടികളിലേക്കും; ഐടി വകുപ്പിന്റെ പരിപാടികളെ കുറിച്ച് അന്വേഷിക്കും
കേസിലെ പ്രതിയായ സരിത്തും സ്വപ്നയും പങ്കെടുത്ത പരിപാടികളെ സംബന്ധിച്ചാണ് അന്വേഷണം സ്വർണ്ണ കടത്ത് സംബന്ധിച്ച കസ്റ്റംസിന്റെ അന്വേഷണം സർക്കാർ പരിപാടികളിലേക്കും നീളുന്നു. കേസിലെ പ്രതിയായ സരിത്തും സ്വപ്നയും പങ്കെടുത്ത പരിപാടികളെ സംബന്ധിച്ചാണ് അന്വേഷണം . 2018ലും 2019 ലും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടികളിലെ സ്വപ്നയുടെയും സരിത്തിന്റെയും സാന്നിധ്യമാണ് കസ്റ്റംസ് പരിശോധിക്കുന്നത്. 2018 മാർച്ച് 12, 13 തിയതികളിൽ കൊച്ചിയിലെ ലേമെറിഡിയനിൽ നടന്ന ഹാഷ് ടാഗ് ഫ്യൂച്ചർ എന്ന പേരിലുള്ള ഗ്ലോബൽ ഡിജിറ്റൽ കോൺക്ലേവിനെ സംബന്ധിച്ച് അന്വേഷണം […]
ന്യൂനമര്ദ്ദം ശക്തിപ്രാപിക്കുന്നു; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം ശക്തിപ്രാപിച്ച് അടുത്ത മണിക്കൂറുകളില് ഒഡീഷ തീരം തൊടാന് സാധ്യത. ന്യൂനമര്ദ്ദത്തിന്റെ സ്വാധീനത്തില് അറബിക്കടലില് കാലവര്ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല് സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്പ്പെടെയുള്ള പത്ത് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളില് നാളെ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില് നാളെ 7 മുതല് 11 സെന്റിമീറ്റര് വരെ മഴയ്ക്കാണ് സാധ്യത. […]
ഗതാഗത നിയമം ലംഘിക്കുന്ന അന്തര് സംസ്ഥാന ബസ് സര്വീസുകള്ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ശശീന്ദ്രന്
ഗതാഗത നിയമം ലംഘിക്കുന്ന അന്തര് സംസ്ഥാന ബസ് സര്വീസുകള്ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. പിഴ ഈടാക്കുന്നത് ഉള്പ്പെടെയുള്ള നടപടികള് ആരംഭിച്ചിട്ടുണ്ട്. 46 ഏജന്സികള്ക്ക് നോട്ടീസ് നല്കി. ജൂണ് 1 മുതല് ബസുകളില് ജി.പി.എസ് നിര്ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.