Kerala

ഇന്ധന വിലവർധന അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

ഇന്ധന വിലവർധന അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കണമെന്ന് റിപ്പോർട്ട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ജെപി മോർഗൻ റിപ്പോർട്ടിൽ പറയുന്നു. യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിരുന്നു. അതുകൊണ്ട് തന്നെ വിലവർധന ഉണ്ടാവുമെന്നാണ് സൂചന.

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ‘ഓപ്പറേഷൻ ഗംഗ’ പ്രകാരം മാർച്ച് 4 ന് 9 വിമാനങ്ങൾ പുറപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. യുക്രൈനിൽ നിന്ന് ഇതുവരെ മൊത്തം 16 വിമാനങ്ങൾ തിരിച്ചെത്തി.

ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി സർക്കാർ ത്വരിതപ്പെടുത്തിയതായി വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. മാർച്ച് 4 നകം, ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ മൊത്തം 36 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഫ്‌ളീറ്റിന്റേതാണ് ഈ വിമാനങ്ങൾ.

റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മാർച്ച് 4 ന് പുറപ്പെടുന്ന ആദ്യ വിമാനം പുലർച്ചെ 2:30 ന് ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമെന്ന് ഉറവിടങ്ങൾ വ്യക്തമാക്കി. ഇൻഡിഗോയ്ക്ക് 216 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. ആറ് വിമാനങ്ങൾ ഇൻഡിഗോയിൽ നിന്നുള്ളതാണ്, ബാക്കിയുള്ളവ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നിവയുടേതാണ്. ബുഡാപെസ്റ്റ്, ബുക്കാറെസ്റ്റ്, റസെസ്സോ എന്നിവിടങ്ങളിൽ നിന്ന് പറന്നുയരാൻ നിശ്ചയിച്ചിരിക്കുന്ന ഈ ഒമ്പത് വിമാനങ്ങൾ വഴി ഏകദേശം 1800 ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.