ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾ വില 90 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 89.18 രൂപയും ഡീസൽ വില 83.33 രൂപയുമായി. പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ട് മാസത്തിനിടെ 16 രൂപയാണ് കൂടിയത്.
Related News
താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്; സ്റ്റേ തുടരുമെന്ന് ഹൈക്കോടതി
താത്കാലിക സര്ക്കാര് ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില് നേരത്തെ ഏര്പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്സി ഉദ്യോഗാര്ത്ഥികളുടെ ഹര്ജിയില് വാദം കേള്ക്കവേയാണ് കോടതി പരാമര്ശം. അതേസമയം സ്ഥിരപ്പെടുത്തല് നടത്തുന്നത് സ്പെഷ്യല് റൂള് പ്രകാരം പിഎസ്സിക്ക് വിടാത്ത തസ്തികകളിലാണെന്ന് സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. തുടര്ന്ന്സ്പെഷ്യല് റൂള് വിശദാംശങ്ങള് ഹാജരാക്കാന് ഹൈക്കോടതി നിര്ദേശിച്ചു. വിഷയത്തില്ഏപ്രില് 8നകം സത്യവാങ്മൂലം നല്കണമെന്നും കോടതി സര്ക്കാരിനോട് നിര്ദേശിച്ചു.
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി; കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം, ഭാര്യയും കുട്ടികളും രക്ഷപ്പെട്ടു
ആലപ്പുഴ കലവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ ബിജുമോൻ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ രതി മോൾക്കും രണ്ട് കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് യാത്രക്കാരായ നാലു പേർക്ക് നിസാര പരുക്ക് ഏറ്റിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച ശേഷം ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. .
തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിയെ കാണാനില്ലെന്ന് പരാതി
തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് വടകര സ്വദേശി ശ്യാം പത്മനാഭനെയാണ് കാണാതായത്. ബന്ധുക്കള് കഴക്കൂട്ടം പൊലീസിന് പരാതി നല്കി. എം-ടെക് രണ്ടാം വര്ഷ വിദ്യാര്ത്ഥിയായ ശ്യാം പത്മനാഭനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. പാങ്ങപ്പാറയില് മാതാപിതാക്കള്ക്കൊപ്പം താമസിക്കുന്ന ശ്യാം ലൈബ്രറിയില് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില് നിന്ന് ഇറങ്ങിയത്. പിന്നീട് മടങ്ങിവന്നില്ല. തുടര്ന്ന് ബന്ധുക്കള് കഴക്കൂട്ടം പൊലിസില് പരാതി നല്കി. മൊബൈല് ഫോണ് റിംഗ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. കാര്യവട്ടം ക്യാമ്പസാണ് മൊബൈല് ടവര് ലൊക്കേഷന് […]