തിരുവനന്തപുരം : രാജസ്ഥാന്‍ സ്വദേശിനിയായ പതിമ്മൂന്ന്കാരിയെ ഒരു സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുംബൈയില്‍ നിന്ന് നാടോടി പെണ്‍കുട്ടിയെ കണ്ടെത്തി.പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന്‍ എന്ന യുവാവിനെയും പത്ത് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് കണ്ടെത്തിയത് . അന്വേഷണ സംഘം മുഹമ്മദ് റോഷനെ സ്റ്റഡിയിലെടുക്കുകയും ചെയ്തു .
മുംബൈയില്‍ നിന്ന് ഇരുവരെയും ഇന്നലെ രാത്രിയോടെയാണ് കണ്ടെത്തിയത് .നിരന്തമായി ഇരുവരും യാത്ര ചെയ്തുപോന്നിരുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടുപിടിക്കുക എന്നാണ് ഏറെ പ്രയാസകരമായിരുന്നു എന്ന് പൊലീസ് അറിയിച്ചു . പെണ്‍കുട്ടിയും യുവാവും നാല് ദിവസത്തിന് മുന്‍പാണ് മഹാരാഷ്ട്രയിലെത്തിയത് മുഹമ്മദ് റോഷന്‍റെ കയ്യില്‍ ബൈക്ക് വിറ്റ് കിട്ടിയ എണ്‍പതിനായിരം രൂപയുണ്ടായിരുന്നു.
സിപിഎം മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറി നവാസിന്‍റെ മകന്‍ ആണ് പ്രതിയായ റോഷന്‍ .. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനക്ക് അയക്കും . ഇതിന് ശേഷമാകും കേരളത്തിലേക്ക് കൊണ്ട് വരുന്നത് .