പി.എസ്.സി റാങ്ക് ലിസ്റ്റില്‍ കൃത്രിമം നടക്കുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പഠന നിലവാരമില്ലാത്തവര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമെതെത്തുന്നുണ്ട്. പി.എസ്.സി പരീക്ഷയിലും നിയമനത്തിലും യൂണിവേഴ്സിറ്റി പരീക്ഷയിലും വലിയ വീഴ്ചയാണ് ഉണ്ടായത്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
Related News
സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം
സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൌദി കിരീടാവകാശിയും തമ്മില്‍ നടത്തിയ കൂഴിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ തീരുമാനം. നിലവില്‍ 2884 ഇന്ത്യന്‍ തടവുകാര്‍ സൌദി അറേബ്യയിലെ വിവിധ ജയിലുകളിലായി ഉണ്ടെന്നാണ് കേന്ദ്ര മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ നിന്നും ലഭിച്ച വിവരം.
‘ദുര്‍ബലനായ പ്രധാനമന്ത്രി’; ട്വിറ്ററില്‍ ട്രന്‍ഡിംഗായി ഹാഷ് ടാഗ്
സൈനികര്‍ വീരമൃത്യു വരിച്ചിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരിക്കുന്നതിനെതിരെയാണ് വലിയ വിമര്‍ശനം ഉയരുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ട്രന്‍ഡിംഗായി ട്വിറ്റര്‍ ഹാഷ്ടാഗ്. വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍ അഥവാ ദുര്‍ബലനായ പ്രധാനമന്ത്രി എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. സൈനികര്‍ വീരമൃത്യു വരിച്ചിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരിക്കുന്നതിനെതിരെയാണ് വലിയ വിമര്‍ശനം ഉയരുന്നത്. Dear PM,Silence is not acceptable anymore, you will have to speak up.#WeakestPMModi pic.twitter.com/5rTnFlAqig — Congress (@INCIndia) June 16, […]
ബാലഭാസ്കറിന്റെ അപകടമരണം; ഡി.ആര്.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു
ബാലഭാസ്കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡി.ആര്.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു . ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിച്ചത് . പ്രോഗ്രാം മാനേജര്‍ പ്രകാശന് തമ്പിയെ ഡി.ആര്.ഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.