സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളെന്ന വ്യാജേന അശ്ലീല സന്ദേശം അയക്കുന്നതായി പരാതി. വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ചാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് ഹൈസ്കൂൾ വിദ്യാർത്ഥിനികളാണ് പൊലീസിൽ പരാതി നൽകിയത്. ആനയാംകുന്ന് സ്കൂളിലെ മറ്റ് വിദ്യാർത്ഥികളുടെ പേരിലും അശ്ലീല സന്ദേശങ്ങൾ വരുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related News
സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ […]
വിവാദങ്ങൾ അവസാനിപ്പിക്കണം, പട്ടികവര്‍ഗ്ഗ മേഖലകളില്‍ പ്രവേശന വിലക്കില്ല: നിലപാട് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണന്
കേരളത്തിൽ പട്ടികവര്‍ഗ്ഗ മേഖലകളില്‍ പ്രവേശിക്കുന്നതിനും സര്‍വ്വേ നടത്തുന്നതിനും ഒരുവിധ വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ. രാധാകൃഷ്ണന്. ഇത്തരം സര്‍വ്വേകളും ക്യാമ്പുകളും മറ്റും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഇറക്കിയിട്ടുള്ളത്. പട്ടികവര്‍ഗ്ഗ ജനതയുടെ സാമൂഹ്യ സാഹചര്യങ്ങളെ മറയാക്കി ഗോത്രവര്‍ഗ്ഗക്കാരല്ലാത്ത പലരും ഇവര്‍ക്കിടയിലെത്തി പലവിധ ചൂഷണങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന്-മദ്യപ സംഘങ്ങളിലേക്ക് ആദിവാസി യുവാക്കളെ പലവിധ പ്രലോഭനങ്ങളും നല്കി വീഴ്ത്തുന്ന നിരവധി സംഭവങ്ങളുമുണ്ട്. മാത്രമല്ല പ്രണയം നടിച്ചും മറ്റും വലയിലാക്കപ്പെട്ട നിരവധി ആദിവാസി പെണ്‍കുട്ടികള്‍ […]
ദിലീപിനെതിരായ കേസ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. നടന് ദിലീപ് ഉള്‍പ്പെട്ട കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹര്‍ജി പരിഗണിക്കല്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കേസില്‍ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന് തീരുമാനിച്ചിരുന്നു. പ്രതികള്‍ ഫോണുകള്‍ കൈമാറാത്ത കാര്യവും കോടതിയെ അറിയിച്ചു. ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ദിലീപ് […]