ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തില്‍ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. മുഖ്യമന്ത്രിയും ഗവർണറും സംയമനം പാലിക്കണം. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി കൊടുക്കുന്നതിനു മുൻപ് ഗവർണറെ അറിയിക്കേണ്ടതായിരുന്നുവെന്നും രാജഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു..
Related News
കങ്കണയുടെ വീട് പൊളിച്ച നടപടിക്കെതിരെ ബോംബെ ഹൈകോടതി;
ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ വീട് പൊളിച്ചതിന് മുംബൈ മുനിസിപ്പല്‍ കോർപ്പറേഷനെതിരെ ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നിയമപിന്തുണയില്ലാതെയാണ് വീട് പൊളിച്ചതെന്നും പൗരന്റെ അവകാശത്തിലേക്ക് ബി എം സി കടന്നുകയറിയെന്നും കോടതി വിമർശിച്ചു. മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ പൊളിച്ച വീടിന്റെ ഭാഗം പുനർനിർമിക്കാന്‍ അനുമതി നല്കിയ കോടതി, കങ്കണക്ക് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. കങ്കണാ റണാവത്തിന്റെ ഓഫീസ് കെട്ടിടം പൊളിച്ചത് പ്രതികാര നടപടിയാണെന്ന് നിരീക്ഷിച്ച കോടതി പൊളിക്കല്‍ നടപടികള്‍ നിര്‍ത്താനും ഉത്തരവിട്ടു. പ്രതികാര നടപടിയായി നിയമത്തെ ഉപയോഗിക്കരുത്. […]
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂക്ഷമായ പുകശല്യം
കൊച്ചി നഗരത്തിന്റെ പലയിടങ്ങളിലും പുകശല്യം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെയുണ്ടായ തീപിടിത്തമാണ് പുക ഉയരാന്‍ കാരണം. വൈറ്റില, കടവന്ത്ര,മരട്,ചമ്പക്കര,അമ്പലമുകൾ തുടങ്ങിയ പ്രദേശങ്ങളിലാണ് പുക വ്യാപിക്കുന്നത്. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ തീ പിടുത്തമുണ്ടായിരുന്നു
ജീവന് ഭീഷണി; ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും: സ്വപ്ന സുരേഷ്
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിശദമായി മൊഴി നല്‍കിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയില്‍ സ്വപ്ന ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നു രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടി. മജിസ്ട്രേട്ട് മുന്‍പാകെ ഇന്നലെ രഹസ്യമൊഴി നല്‍കിയെങ്കിലും പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഇന്നും രേഖപ്പെടുത്തും. മൊഴി നല്കിയ ശേഷം ഇന്നു കൂടുതല്‍ വിവരങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു. […]