India Kerala

ഒ അബ്ദുറഹ്മാന്‍റെ ആത്മകഥ പ്രകാശനം ചെയ്തു

മാധ്യമ – സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഒ അബ്ദുറഹ്മാന്‍റെ ആത്മകഥ ജീവിതാക്ഷരങ്ങള്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബില്‍ നിന്നും സാഹിത്യകാരന്‍ കെ.പി രാമനുണ്ണി പുസ്തകം ഏറ്റുവാങ്ങി. മാധ്യമ -സാംസ്കാരിക -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒ അബ്ദു റഹ്മാന്‍ന്റെ ജീവിതം, മാധ്യമപ്രവര്‍ത്തനം, രാഷ്ട്രീയ നിലപാടുകള്‍, ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലെ കുട്ടിക്കാലം.. എല്ലാം പറയുന്ന ആത്മകഥയാണ് ജീവിതാക്ഷരങ്ങള്‍.

നിലവില്‍ മാധ്യമം -മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്ററാണ് ഒ അബ്ദുറഹ്മാന്‍. ഐ.പി.എച്ച് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. അബ്ദു സമദ് സമദാനി, മാധ്യമപ്രവര്‍ത്തകന്‍ ടി.പി ചെറൂപ്പ, ഐ.പി.എച്ച് ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി, ജമാഅത്തെ ഇസ്‍ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ കബീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.