India Kerala

പ്രണയാഭ്യർഥന നിരസിച്ചു; തിരുവനന്തപുരത്ത് യുവതിക്ക് വെട്ടേറ്റു

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപത്ത് വെച്ച് നഴ്സിന് വെട്ടേറ്റു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്സ് പുഷ്പയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഒട്ടോ ഡ്രൈവറായ നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.