Kerala

ആവശ്യത്തിന് ഡോക്ടർ ഇല്ല; പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികള്‍ വലയുന്നു

മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും അടക്കം സാധാരണക്കാരാണ് പുത്തന്‍തോപ്പ് ആശുപത്രിയെ കൂടുതലായി ആശ്രയിക്കുന്നത്

ആവശ്യത്തിന് ഡോക്ടർ ഇല്ലാത്തതിനാല്‍ തിരുവനന്തപുരം പുത്തൻതോപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികള്‍ വലയുന്നു. കിടത്തിച്ചികിത്സയുണ്ടായിട്ടും രാത്രി ഡ്യൂട്ടിയില്‍ ഡോക്ടറെത്തുന്നില്ലെന്നും പരാതിയുണ്ട്. ദിവസവും അഞ്ഞൂറിലധികം രോഗികള്‍ വരുന്ന പുത്തൻതോപ്പ് പ്രാഥമിക ആരോ
ഗ്യകേന്ദ്രത്തിൽ ആകെയുള്ളത് ഒരു ഡോക്ടറാണ്. 8 മണിക്ക് ശേഷമുള്ള ഡ്യൂട്ടി ഡോക്ടര്‍ മിക്കപ്പോഴും വരാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇപ്പോൾ എട്ട് മണി വരെ ഉള്ള വനിതാ ഡോക്ടർ സുരക്ഷാകാരണങ്ങളാൽ ജോലി മതിയാക്കുകയാണെന്ന് എൻ ആർ എച്ച് എംന് കത്ത് നൽകിയിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികളും കയര്‍ തൊഴിലാളികളും അടക്കം സാധാരണക്കാരാണ് പുത്തന്‍തോപ്പ് ആശുപത്രിയെ കൂടുതലായി ആശ്രയിക്കുന്നത്. സുരക്ഷാജീവനക്കാരില്ലാത്ത ഇവിടെ രണ്ട് ദിവസം മുമ്പ് കഞ്ചാവ് ലഹരിയില്‍ വന്ന സാമൂഹ്യവിരുദ്ധര്‍ നഴ്സിനെയടക്കം ആക്രമിച്ചിരുന്നു.