കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും എന്‍.എസ്.എസ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇതാണ് സമദൂരം മാറ്റി ശരിദൂരം സ്വീകരിക്കാന്‍ കാരണം. നവോത്ഥാനത്തിന്റെ പേരില്‍ ജാതിമത ചിന്തകള്‍ ഉയര്‍ത്തി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടുവെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാന്‍ എന്‍.എസ്.എസിന് അധികാരമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എന്നാല്‍ ആ നിലപാട് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ടീയ നിലപാടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതിനെ ആ നിലയിൽ കണ്ടാൽ മതി. ഈ നിലപാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തിനെ ബാധിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.