ബീഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കുരുക്ക് മുറുക്കി മുംബൈ പോലീസ്.അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുബൈ ഓഷ്വാര പൊലീസ് ബിനോയിയുടെ തലശേരിയിലെ വീട്ടിലെത്തി നോട്ടീസ് നല്‍കി. ബിനോയ് ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം.ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുബൈ പൊലീസ് കേരള പൊലീസിന്റെ സഹായം തേടി.
തലശേരി തിരുവങ്ങാടുളള ബിനോയ് കോടിയേരിയുടെ തറവാട് വീട്ടിലെത്തിയാണ് മുംബൈ ഓഷ് വാര പൊലീസ് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നല്കി്യത്.ഈ സമയം ബിനോയിയുടെ അടുത്ത ബന്ധു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇ തിനൊപ്പം ബിനോയിയുടെ തലശേരി മൂഴിക്കരയിലുളള വീട്ടിലും പൊലീസ് സംഘം അന്വേഷണം നടത്തി.എന്നാല്‍ ബിനോയ് ഒളിവിലാണെന്നാണ് അന്വേക്ഷണ സംഘത്തിന്റെ നിഗമനം. രണ്ട് ദിവസമായി മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഈ സാഹചര്യത്തില്‍ ബിനോയിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദ്ദേശം. ഇതിനായി മുംബൈ പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഓഷ് വാര സ്റ്റേഷനിലെ എസ്.ഐ വിനായക് യാദവ്,സിവില്‍ പൊലീസ് ഓഫീസര്‍ ദയാനന്ദ് പവാര്‍ എന്നിവര്‍ ഇപ്പോള്‍ കണ്ണൂരില്‍ തുടരുകയാണ്. ഇതിനിടെ ബിനോയി കോടിയേരി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.