രാഷ്ട്രീയമുണ്ട്, പക്ഷേ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. സിനിമയാണ് തന്‍റെ രാഷ്ട്രീയമെന്നും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത് വരെ സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. തമിഴ്നാട്ടിലെ പോലെ മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പോകാന്‍ സാധ്യത കുറവാണെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ പ്രശ്നം പരിഹരിച്ചതായി മമ്മൂട്ടി വ്യക്തമാക്കി. ദി പ്രീസ്റ്റ് സിനിമ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി രാഷ്ട്രീയ, സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്. മാർച്ച് 11നാണ് ദ പ്രീസ്റ്റ് തിയേറ്ററിലെത്തുന്നത്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്‍റെ സംവിധാനം ജോഫീൻ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. രാഹുൽ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2021/03/mamootti.jpg?resize=1200%2C642&ssl=1)