Kerala

വിചിത്രമായ പെരുമാറ്റം, ജോസഫൈനോട് ദേഷ്യമല്ല സഹതാപമെന്നും വി.ഡി സതീശന്‍

വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനോട് സഹതാപമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ത്രീ സമൂഹത്തിന് ആശ്രയമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത ജോസഫൈൻ തകർത്തു. സി.പി.എമ്മും സർക്കാറും ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

മുതിർന്ന പൊതുപ്രവർത്തകയായ ജോസഫൈന് എന്ത് പറ്റിയതെന്നറിയില്ല, അവരോട് ദേഷ്യമല്ല സഹതാപമാണ് തോന്നുന്നത്. ഒരു പെൺകുട്ടിക്ക് ഒരു ആപത്ത് വന്നാലോ, അപകടം പറ്റിയാലോ തന്നെ സംരക്ഷിക്കാൻ ഇവിടൊരു സംവിധാനമുണ്ടെന്ന വിശ്വാസ്യതക്കാണ് ജോസഫൈൻ ഭം​ഗം വരുത്തിയത്. വനിത കമ്മീഷന്‍റെ പെരുമാറ്റം വിചിത്രമാണെന്നും വി.ഡി സതീഷന്‍ പറഞ്ഞു.