Kerala

കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം; വിമതരുടെ തീരുമാനം നിര്‍ണായകം

കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. വിമതരുടെ തീരുമാനം നിര്‍ണായകമാകും. എല്‍ഡിഎഫ്-34, യുഡിഎഫ്-31, ബിജെപി-5, ലീഗ് വിമതര്‍-2, കോണ്‍ഗ്രസ് വിമതന്‍-1, എല്‍ഡിഎഫ് വിമതന്‍- 1 എന്നതാണ് കൊച്ചി കോര്‍പറേഷനിലെ നിലവിലെ അവസ്ഥ.

വിമതര്‍ ആര്‍ക്കൊപ്പം എന്നതാണ് ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക. 38 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

യുഡിഎഫ് കോട്ടയായിരുന്നു കൊച്ചി കോര്‍പറേഷന്‍. വലിയ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. മേയര്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം.