India Kerala

കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ബജറ്റില്‍ പ്രത്യേക പരിഗണനയില്ല

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ കേരളത്തിലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രത്യേക പരിഗണനയില്ല. എന്നാല്‍ നികുതി വിഹിതമായി കഴിഞ്ഞ തവണ അനുവദിച്ചതിനേക്കാള്‍ തുക കൂട്ടിയിട്ടുണ്ട്. 20222 കോടി രൂപയാണ് നികുതി വിഹിതമായി ലഭിക്കുക.

പുതിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്ന് എന്‍.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സംസ്ഥാനത്തിന് സമ്പൂര്‍ണ നിരാശയെന്ന് ധനമന്ത്രി തോമസ് ഐസകും പ്രതികരിച്ചു. സാമ്പത്തിക മുരടിപ്പ് മറികടക്കാൻ അപര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചത്. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത് ജനദ്രോഹ നടപടിയാണെന്നും ഐസക് പറഞ്ഞു.