Kerala

സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ല

പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയും

സംസ്ഥാന സർക്കാരിന്റെ പാസില്ലാത്തവരെ ഇന്ന് മുതൽ കേരളത്തിലേക്ക് കടത്തില്ല. പാസില്ലാത്തവരെ വാളയാർ ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയും.മറ്റ് സംസ്ഥാനങ്ങളിൽ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കർശന നിലപാടുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്.പാസില്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകളിലെത്തുന്ന ഒരാളെയും കേരളത്തിലേക്ക് പ്രവേശനം നൽകില്ല .വാളയാർ ചെക്ക് പോസ്റ്റ് എത്തും മുൻമ്പ് തന്നെ പാസില്ലാത്തവരെ തമിഴ്നാട് പൊലീസ് തടയും.പുതുതായി പാസില്ലാതെ വരുന്നവരെ പ്രവേശിപ്പിക്കേണ്ടന്ന സംസ്ഥാന സർക്കാറിന്റെ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരവും ഉണ്ട്. മുഖ്യമന്ത്രിയുടെ കർശന നിലപാട് മൂലമാണ് കഴിഞ്ഞ ദിവസം വാളയാർ ചെക്ക് പോസ്റ്റിലെത്തിയവരെ കോയമ്പത്തൂരിൽ തന്നെ നിരീക്ഷണത്തിലാക്കിയത്.

വാളയാറിൽ തന്നെ ചെക്ക് പോസ്റ്റിന് സമീപത്ത് താമസ സൗകര്യം ലഭ്യമായിട്ടും പാസില്ലാത്തവരെ അതിർത്തി കടത്തരുതെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. ഇതിലൂടെ പാസില്ലാതെ വരുന്നവരുടെ എണ്ണം കുറക്കനായി എന്നാണ് സർക്കാർ വിലയിരുത്തൽ.കേരളത്തിന്റെ പാസ് ലഭിച്ചവർക്ക് മാത്രമെ മറ്റ് സംസ്ഥാനങ്ങൾ പാസ് നൽകാവൂ എന്നും വിവിധ സംസ്ഥാനങ്ങളോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാർക്ക് പ്രവേശനം നൽകുന്ന ചെക്ക്പോസ്റ്റുകളുടെ സുരക്ഷ വർധിപ്പിച്ചു.കൂടുതൽ ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശനം നൽക്കുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്.