വെടിയുണ്ട കാണാതായ സംഭവത്തില്‍ എസ്.ഐ കസ്റ്റഡിയില്‍. എസ്.എ.പി ക്യാമ്പസിലെ എസ്.ഐയെയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജ കെയ്സുകള്‍ നിര്‍മിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് അല്‍പ്പസമയത്തിനകം രേഖപ്പെടുത്തും. കാണാതായ വെടിയുണ്ടകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് എസ്.എ.പി ക്യാമ്പിലെ പ്രസംഗ പീഠത്തില്‍ ഘടിപ്പിച്ചിരുന്ന പിച്ചള മുദ്ര പിടിച്ചെടുത്തത്. ഒഴിഞ്ഞ ബുള്ളറ്റ് കെയ്സുകള്‍ ഉരുക്കിയാണ് ഇതുണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ വിവരം.
