India Kerala

കടലില്‍ മത്സ്യത്തിന്റെ എണ്ണത്തില്‍ കുറവ് തൊഴിലാളികളുടെ മടക്കം വെറും കയ്യോടെ

തീരത്ത് വീണ്ടും വറുതിയുടെ കാലമാണ്. ചെറുമീനുകളുമായാണ് കടലില്‍ ഇറങ്ങുന്ന ഒട്ടുമിക്ക തൊഴിലാളികളുടെയും മടക്കം. ഇന്ധന ചെലവിനുള്ള തുക പോലും കിട്ടാതായതോടെ ഹാര്‍ബറുകളില്‍ വള്ളങ്ങളും ബോട്ടുകളും കെട്ടിയിട്ടിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ചൈന എഞ്ചിന്‍ പിടിപ്പിച്ച ബോട്ടുകള്‍ മത്സ്യങ്ങളെ അരിച്ച് പെറുക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

കടലില്‍ മത്സ്യങ്ങള്‍ ഇല്ലാത്തതിന് പലതുണ്ട് കാരണം. കാലാവസ്ഥാ വ്യതിയാനമാണ് ഒന്ന്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിയ തോതില്‍ കുന്നുകൂടി കിടക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ പിടിക്കാന്‍ തടസമാകുന്നുണ്ട്. ചൈന എഞ്ചിന്‍ പിടിപ്പിച്ച ബോട്ടുകള്‍ കടല്‍ത്തീരം വരെയുള്ള മത്സ്യങ്ങളെ അരിച്ച് പെറുക്കുന്നതാണ് മീന്‍ ഇല്ലാതായതിന്റെ പ്രധാന കാരണം.180 കുതിരശക്തിയുള്ള എഞ്ചിനുകള്‍ക്ക് പകരം 510 കുതിരശക്തിയുള്ള എഞ്ചിനുകളാണ് ചൈനയുടേത്. കാലാവസ്ഥ പ്രശ്നങ്ങള്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നതോടെ മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് ഇരട്ടിച്ചിട്ടുണ്ട്.