കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. ഇന്നലെയാണ് 26 എല്‍.ഡി.എഫ് കൌണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് കലക്ടര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം മേയര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. എല്‍.ഡി.എഫ് പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തെത്തിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം മേയര്‍ ഇ.പി ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ രാഗേഷ് പിന്തുണക്കുകയും എല്‍.ഡി.എഫിന് മേയര്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഗേഷിനെതിരെ ഇന്നലെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഇരുപത്തിയാറ് എല്‍.ഡി.എഫ് കൌണ്‍സിലര്‍ ഒപ്പിട്ട നോട്ടീസാണ് കലക്ടര്‍ക്ക നല്‍കിയിട്ടുള്ളത്. പി.കെ രാഗേഷിനെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാനുളള നീക്കത്തില്‍ കോണ്സ്സിനുളളിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇത് മുതലെടുക്കാനാകുമോ എന്നാണ് എല്‍.ഡി.എഫിന്റെ നോട്ടം. എന്നാല്‍ ആ നീക്കം വിജയിച്ചില്ലങ്കില്‍ അവിശ്വാസം പരാജയപ്പെടാനാണ് സാധ്യത.