ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നൽകുമെന്ന് നഗരസഭ അറിയിച്ചു.
എന്നാൽ റിപ്പോർട്ടിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീൻ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം. ഇന്നലെ വൈകിട്ടാണ് മൂന്ന് ടൺ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.